ThinkGO
സഹായം തേടുക
ഭാഷ: മലയാളം

ചിന്താക്കെണി

എല്ലാം-അല്ലെങ്കിൽ-ഒന്നുമില്ല: എന്താണിത്, ദൈനംദിന ഉദാഹരണങ്ങളോടെ

പുതുക്കിയത് 2026 നവംബർ 5

എല്ലാം-അല്ലെങ്കിൽ-ഒന്നുമില്ല
ഇടയിൽ ഒന്നുമില്ലാതെ, രണ്ട് വഴികൾ മാത്രം കാണുന്നു.

ഇടകലർന്ന ഒരു ഫലത്തെ ഈ കെണി ഒരു വിധിയാക്കി മാറ്റുന്നു. ഒരൊറ്റ കുറവ് നന്നായി പോയതിനെയെല്ലാം റദ്ദാക്കുന്നു, അങ്ങനെ ആ ദിവസമോ ആ ജോലിയോ ആ ബന്ധമോ മുഴുവനായി “പരാജയം” എന്ന പെട്ടിയിൽ ചെന്നുവീഴുന്നു. ജീവിതത്തിലെ മിക്ക ഫലങ്ങളും ഒരു തോതിൽ എവിടെയോ ആണ്; ആ തോത് ഈ കെണി മറച്ചുവെക്കുന്നു.

ദൈനംദിന ഉദാഹരണങ്ങൾ

  • ജോലിസ്ഥലത്ത്

    “റിപ്പോർട്ടിൽ ഒരു കണക്ക് വിട്ടുപോയി, അതുകൊണ്ട് റിപ്പോർട്ട് മുഴുവൻ വെറുതെയായി.”

  • വീട്ടിൽ

    “ഒരു പഴംപൊരി കഴിച്ചുപോയി, ആരോഗ്യത്തോടെ കഴിക്കാമെന്നു വെച്ച ഈ ആഴ്ച മുഴുവൻ പോയി.”

  • നിങ്ങളെക്കുറിച്ച്

    “മനസ്സ് എപ്പോഴും ശാന്തമല്ലെങ്കിൽ, ഞാൻ ഒട്ടും പിടിച്ചുനിൽക്കുന്നില്ല എന്നാണ് അർത്ഥം.”

ചിന്ത പരിശോധിക്കാനുള്ള ചോദ്യങ്ങൾ

ThinkGO-യിലെ സോക്രട്ടീസ് ചോദ്യങ്ങളിൽ നിന്ന്. ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക; എല്ലാം വേണമെന്നില്ല.

  1. ഈ ചിന്ത സത്യമാണെന്ന് എന്താണ് സൂചിപ്പിക്കുന്നത്? എതിർവശത്തേക്ക് എന്താണ് സൂചിപ്പിക്കുന്നത്?
  2. സംഭവിച്ചതിനെ മറ്റൊരു രീതിയിൽ കാണാൻ കഴിയുമോ?
  3. ഒരു സുഹൃത്തിന് ഈ ചിന്ത വന്നാൽ, നിങ്ങൾ അവരോട് എന്ത് പറയും?

കൂടുതൽ ന്യായമായ മറ്റൊരു വഴി

കെണി

“ഒരു കണക്ക് വിട്ടുപോയി, അതുകൊണ്ട് റിപ്പോർട്ട് മുഴുവൻ വെറുതെയായി.”

കൂടുതൽ ന്യായമായ ചിന്ത

“റിപ്പോർട്ടിൽ തിരുത്താവുന്ന ഒരു തെറ്റുണ്ട്. ബാക്കി ഭാഗം ഇപ്പോഴും അതിന്റെ ജോലി ചെയ്യുന്നുണ്ട്.”

സഹായിക്കുന്ന അഭ്യാസങ്ങൾ

ഉറവിടങ്ങൾ

  • Beck, A. T. (1976). Cognitive Therapy and the Emotional Disorders. International Universities Press.
  • Burns, D. D. (1980). Feeling Good: The New Mood Therapy. William Morrow.

കൂടുതൽ വായനയ്ക്ക്. ഈ പേജിലെ നിർവചനങ്ങളും ഉദാഹരണങ്ങളും ചോദ്യങ്ങളും ഞങ്ങളുടെ സ്വന്തം വാക്കുകളിലാണ്.